ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് വിയ്യക്കുർശ്ശി എസ്.എൻ.ഡി.പി യൂനിയൻ മന്ദിരത്തിൽ പ്രസിഡൻറ് എൻ.ആർ. സുരേഷ് പതാക ഉയർത്തുന്നു
കാഞ്ഞിരപ്പുഴ: എസ്.എൻ.ഡി.പി യോഗം മണ്ണാർക്കാട് യൂണിയൻ 172ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. വിയ്യക്കുർശ്ശി യൂനിയൻ മന്ദിരത്തിൽ പ്രസിഡൻറ് എൻ.ആർ. സുരേഷ് പതാക ഉയർത്തി. സെക്രട്ടറി പി.സി. ജയപ്രകാശ് ഭദ്രദീപം തെളിയിച്ചു. കെ.ആർ. പ്രകാശൻ, യൂനിയൻ യൂത്ത് മൂവ്മെൻറ് പ്രസിഡന്‍റ് ബിജേഷ്, സെക്രട്ടറി അനിൽ കണ്ടമംഗലം പി. ഹരിദാസ് എൻ.എസ്. അരുൺ ദാസ്, നാരായണൻ, രവീന്ദ്രൻ, വസന്ത തുടങ്ങിയവർ നേതൃത്വം നൽകി.
കല്ലടിക്കോട്: കരിമ്പ ശാഖയിൽ പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീലത പതാക ഉയർത്തി. മണ്ണാർക്കാട് യൂണിയൻ സെക്രട്ടറി പി.സി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് രാജകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുരളീധരൻ സ്വാഗതം പറഞ്ഞു. രാജീവ് ചെമ്പൻ തിട്ട, കെ.ബീന, കെ. റീന ഹരിദാസ്, കെ.ആർ. സുരേഷ് എന്നിവർ സംസാരിച്ചു.
തച്ചമ്പാറ: മുതുകുർശ്ശി എസ്.എൻ.ഡി.പി ശാഖയിൽ പ്രസിഡൻറ് എസ്. രവീന്ദ്രൻ പതാക ഉയർത്തി. സെക്രട്ടറി വി.നൗഷാദ് ബാബു, യൂനിയൻ കൗൺസിലർ എം.രാമകൃഷ്ണൻ, ഉദയകുമാർ, കെ. സഹദേവൻ, ശോഭ വലിയാട്ടിൽ, എം.മാധവൻ, വിനീത എന്നിവർ സംസാരിച്ചു.
ആലത്തൂർ: കാവശ്ശേരി പീച്ചോട് എസ്.എൻ.ഡി.പി ശാഖയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് കെ. എം. വേണുഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. മണി ജയന്തി സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ബി. പ്രസാദ് സംസാരിച്ചു.
പെരിങ്ങോട്ടുകുറുശ്ശി: എസ്.എൻ.ഡി.പി പരുത്തിപ്പുള്ളി ശാഖയുടെ നേതൃത്വത്തിൽ ഇറാം എജുക്കേഷണൽ വെൽഫെയർ ട്രസ്റ്റിന്‍റെ സഹകരണത്തോടെ പരുത്തിപ്പുള്ളിയിലെ ഗുരുമന്ദിര കോമ്പൗണ്ടിൽ ഗുരു സ്മാരക വൃക്ഷത്തൈകൾ നട്ടു. പരുത്തിപ്പുള്ളി ശാഖ സെക്രട്ടറി വിജയൻ, വിനുസ്വാമി എന്നിവർ ചേർന്നാണ് വൃക്ഷത്തൈ നട്ടത്. മുഹമ്മദ് കല്ലിങ്കൽ ദേവദാസൻ, പരിസ്ഥിതി പ്രവർത്തകരായ മുസ്തഫ പടിഞ്ഞാക്കര, കെ.കെ.എ. റഹ്മാൻ, ഷംസുദ്ദീൻ മാങ്കുറുശ്ശി എന്നിവർ നേതൃത്വം നൽകി.
കാഞ്ഞിരപ്പുഴ: എസ്.എൻ.ഡി.പി യോഗം അരങ്ങോട് ശാഖയിൽ നടന്ന ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠക്ക് പൂജാ മഠം ചന്ദ്രൻ സ്വാമി നേതൃത്വം നൽകി. യൂനിയൻ പ്രസിഡന്‍റ് എൻ.ആർ. സുരേഷ്, ശാഖ പ്രസിഡന്‍റ് അനീഷ്, സെക്രട്ടറി സുനിൽകുമാർ, വനിത സംഘം യൂനിയൻ പ്രസിഡൻറ് പ്രമദ സുരേന്ദ്രൻ, ലതിക, കെ.ആർ. നിർമല, പ്രകാശൻ അനിൽ, കണ്ടമംഗലം മുരളി തെന്നാരി തുടങ്ങിയവർ പങ്കെടുത്തു.
കല്ലൂർ: ശ്രീനാരായണസഹോദര ധർമവേദി കല്ലൂർ ശാഖയുടെ നേതൃത്വത്തിൽ ഗുരുജയന്തരി ആചരിച്ചു. ശാഖാ രക്ഷാധികാരി ടി.സി. രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻറ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശാലിനി, കേരളശേരി പഞ്ചായത്തംഗം എം.പി. ശ്രീകുമാരൻ, മുൻ പഞ്ചായത്തംഗം എം.വി.രമേശ്, വി.വി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. പി.എസ്. രാമദാസ് സ്വാഗതവും വി.സി. പ്രഭാകരൻ നന്ദിയും പറഞ്ഞു.
ആലത്തൂർ: വള്ളിക്കാട് വാവുള്ളിയാപുരം എസ്.എൻ.ഡി.പി ശാഖ ഗുരു ജയന്തി ആഘോഷത്തിൽ പ്രസിഡൻറ് വി.എം. രവി അധ്യക്ഷത വഹിച്ചു. സെകട്ടറി കെ.സി. ശിവരാമൻ സംസാരിച്ചു.
മാങ്കുറുശി: പാലക്കാട് വെസ്റ്റ് യൂനിയൻ എസ്.എൻ.ഡി.പി യോഗം മാങ്കുറുശി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജീവ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് കെ.എം. കൃഷ്ണകുമാർ അധ്യക്ഷനായി. യോഗം ഡയറക്ടർ സുരേഷ് ബാബു മുഖ്യാഥിതിയായി. സൂര്യനാരായണൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ഉമാദേവി, കെ.സി. സന്തോഷ്, ടി.ബി. പ്രശാന്ത് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.എസ്. സുദേഷ് സ്വാഗതവും വി.ഐവേലായുധൻ നന്ദിയും പറഞ്ഞു. രാവിലെ കെ.വി. ചന്ദ്രൻ പതാക ഉയർത്തി.
പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂനിയൻ സംഘടിപ്പിച്ച ഗുരുജയന്തി വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അഡ്വ. കെ. രഘു അധ്യക്ഷത വഹിച്ചു. രമേശ് പിഷാരടി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
ശാഖ യോഗങ്ങളിലെ പ്ലസ് ടു., എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ നഗരസഭ ചെയർമാൻ പി. സ്മിതേഷ് അനുമോദിച്ചു. യൂനിയൻ ഭാരവാഹികളായ ബി. വിശ്വനാഥൻ, കെ. അനന്തകുമാർ, കെ. ഉണ്ണിക്കൃഷ്ണൻ, ആർ.അരവിന്ദാക്ഷൻ, എ.ബി. അരവിന്ദാക്ഷൻ, വി. രാജേഷ്, നിവിൻ ശിവദാസ്, ആർ. രാജേഷ്,പ്രത്യൂഷ് കുമാർ ,പ്രേമകുമാരി ശിവദാസ്, പത്മാവതി പ്രഭാകരൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ഗോപിനാഥ് സ്വാഗതവും യോഗം ഡയറക്ടർ ജി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.