കവിളുപാറയിൽ പുലിയിറങ്ങിയ സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
Posted On
date_range Updated On
date_range മംഗലംഡാം കവിളുപാറയിൽ പുലിയിറങ്ങി
മംഗലംഡാം: കവിളുപാറയിൽ പകൽ സമയത്ത് പുലി ഇറങ്ങി. മലയോര മേഖലയായ കവിളുപാറയിൽ കമ്മൻകുഴക്കൽ ഭാഗത്താണ് പുലിയെ കണ്ടതായി പറയുന്നത്.
പ്രദേശവാസി പ്രസാദിെൻറ പറമ്പിനടുത്തായി നായകളുടെ നിലവിളി കേട്ട് നോക്കിയപ്പോഴാണ് ഇവരുടെ വളർത്ത് പട്ടിയെ പുലി ഓടിക്കുന്നതായി കണ്ടത്. ആളുകൾ ബഹളം െവച്ചതോടെ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.
ഞായറാഴ്ച പകൽ 12 ഓടെയായിരുന്നു സംഭവം. കരിങ്കയത്തുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. താമസക്കാർക്ക് സുരക്ഷ നിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.