കാ​ഞ്ഞി​ര​പ്പു​ഴ​ ആര് കടക്കും?

കാഞ്ഞിരപ്പുഴ: ഇടത് വലത് മുന്നണികൾ മാറി മാറി ഭരിച്ച പാരമ്പര്യമാണ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സവിശേഷത. ഇരു മുന്നണികൾക്കും നിർണായക സ്വാധീനമുണ്ട്. ഭരണമുന്നണിയിൽ എൻ.സി.പി ഘടക കക്ഷിയാണ്. ബി.ജെ.പി പ്രതിപക്ഷത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

എൽ.ഡി.എഫിലെ സി.പി.എം പ്രതിനിധി സതി രാമരാജനാണ് പ്രസിഡന്റ്. കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ മൊത്തം 19 വാർഡുകളിൽ 10 പ്രതിനിധികളുടെ പിൻബലത്തോടെ എൽ.ഡി.എഫ് ഭരണം നേടിയെങ്കിലും സി.പി.ഐ അംഗം രാജിവെച്ച ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചതോടെ നിലവിലെ ഭൂരിപക്ഷം നഷ്ടമായി.

സി.പി.ഐയുടെ സിറ്റിങ് സീറ്റും ഇല്ലാതായി. നിലവിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് മൂന്നും പ്രതിനിധികളുണ്ട്. ഭൂരിപക്ഷം ഇല്ലാതായെങ്കിലും ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് പ്രതിപക്ഷം തുനിഞ്ഞില്ല.

ഇടതുമുന്നണിയുടെ കെട്ടുറപ്പും യു.ഡി.എഫിലെ പ്രമുഖ പാർട്ടിയായ കോൺഗ്രസിലെ പ്രാദേശിക പ്രശ്നങ്ങളും ഘടകകക്ഷികളുടെ അഭിപ്രായ ഭിന്നതയും വരുന്ന തെരഞ്ഞെടുപ്പിന്റെ ഉരകകല്ലാവാനാണ് സാധ്യത. വികസനം വോട്ടാക്കാൻ എൽ.ഡി.എഫും പോരായ്മകൾ അനുകൂലമാക്കാൻ യു.ഡി.എഫും രംഗത്തുണ്ട്. ബി.ജെ.പിയും കൂടുതൽ സീറ്റുകൾ നേടാനുള്ള ഒരുക്കത്തിലാണ്

Tags:    
News Summary - Kanjirapuzha local body election political parties competition tighten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.