എൻ.സി.പി സ്ഥാനാർഥി ഷഫീന നജീബിെൻറ വിജയത്തിൽ ആഹ്ലാദപ്രകടനം നടത്തുന്ന പ്രവർത്തകർ
Posted On
date_range Updated On
date_range മണ്ണൂരിൽ എൻ.സി.പിക്ക് ചരിത്ര വിജയം
മണ്ണൂർ: മണ്ണൂരിൽ എൻ.സി.പി സ്ഥാനാർഥി വിജയിച്ചത് വൻ ഭൂരിപക്ഷത്തിന്. സി.പി.ഐ, കോൺഗ്രസ് എന്നിവരുടെ ശക്തമായ എതിർപ്പ് നേരിട്ടാണ് പുതുമുഖം കൂടിയായ ഷഫീന നജീബിന് 243 വോട്ട് നേടി വിജയിക്കാനായത്.
സി.പി.ഐ തെറ്റിയപ്പോഴും സി.പി.എമ്മിനൊപ്പം എൻ.സി.പി ഉറച്ചുനിന്നതോടെയാണ് ഒരു സീറ്റ് ലഭിച്ചത്. മഹിള കോൺഗ്രസ് നേതാവ് വിജയലക്ഷ്മിയെയാണ് പരാജയപ്പെടുത്തിയത്.
വിജയിച്ചതിൽ പ്രവർത്തകർ മണ്ണൂർ പള്ളിപ്പടിയിൽ ആഹ്ലാദ പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എസ്.ജെ.എൻ. നജീബിെൻറ ഭാര്യയാണ് ഷെഫീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.