റോഡരികിൽ മാലിന്യം തള്ളി; നഗരസഭ ജീവനക്കാർക്ക് സസ്പെൻഷൻ

പാലക്കാട്: റോഡരികിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയതിനെത്തുടർന്ന് ആറ് ശുചീകരണ വിഭാഗം ജീവനക്കാരെ നഗരസഭ സസ്പെൻഡ് ചെയ്തു. നഗരസഭയുടെ വാഹനത്തിൽനിന്ന് ജീവനക്കാർ മാലിന്യം തള്ളുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മൂന്നാം ഡിവിഷന് കീഴിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.

ഡിവിഷന്‍റെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടറോട് നഗരസഭ സെക്രട്ടറി രേഖാമൂലം വിശദീകരണം തേടി. വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മാലിന്യം ജീവനക്കാർ കഴിഞ്ഞദിവസം തിരുനെല്ലായ-യാക്കര ബൈപാസിൽ തള്ളുകയായിരുന്നു. പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ മാലിന്യം ജീവനക്കാർ റോഡരികിൽ തള്ളുന്നതാണ് വിഡിയോയിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Garbage thrown on the roadside; Suspension of municipal employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.