പാലക്കാട്: അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയെങ്കിലും ഇതര സംസ്ഥാന ട്രെയിനുകൾ കേരളത്തിലേക്ക് നീട്ടുന്നില്ലെന്ന ആക്ഷേപം ശക്തം. കോയമ്പത്തൂർ, മഡ്ഗാവ്, നാഗർകോവിൽ എന്നിവിടങ്ങളിൽ യാത്ര അവസാനിപ്പിച്ച് മണിക്കൂറുകളോളം നിർത്തിയിടുന്ന ട്രയിനുകൾ കേരളത്തിലേക്ക് നീട്ടുന്നില്ലെന്നാണ് പരാതി. പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ് പ്രസ് നിലവിൽ തൂത്തുക്കൂടി വരെ നീട്ടിയിട്ടുണ്ട്.
പകൽ പാലക്കാട്ട് നിർത്തിയിടുന്ന ഈ ട്രെയിൻ പൊള്ളാച്ചി വരെ നീട്ടണമെന്ന ആവശ്യം അവഗണിച്ചാണ് തിരുനെൽവേലിയിൽ നിന്ന് തൂത്തൂക്കുടിയിലേക്ക് നീട്ടിയത്. തുടക്കത്തിൽ പാലക്കാട്-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ അമൃത എക്സ്പ്രസ് പാലക്കാട് നിന്ന് പൊളളാച്ചിയിലേക്ക് നീട്ടി. പിന്നീട് മധുരയിലേക്കും ഇപ്പോൾ രാമേശ്വരത്തേക്കും ദീർഘിപ്പിച്ചു.
ബാഗളൂരു-കോയമ്പത്തൂര്‍ റൂട്ടിൽ സർവീസ് നടത്തുന്ന ഉദയ് എക്സ്പ്രസ് പാലക്കാട് വരെ ദീർഘിപ്പിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും തുടർനടപടിയില്ല. ഈ സർവീസ് ആരംഭിച്ചാൽ ബാഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഏറെ പ്രയോജനമാകും. നഷ്ടത്തിലോടുന്ന മംഗലാപുരം - മഡ്ഗാവ് വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും റെയിൽവേ പരിഗണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.