പട്ടാമ്പി കൈ​ത്ത​ളി മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ല​ക്ഷം നെ​യ്ദീ​പം മി​ഴി തു​റ​ന്ന​പ്പോ​ൾ

കൈത്തളിയിൽ ലക്ഷം നെയ്ദീപങ്ങൾ മിഴി തുറന്നു

പ​ട്ടാ​മ്പി: കൈ​ത്ത​ളി​യെ ക​ന​ക കാ​ന്തി​യി​ലാ​ഴ്ത്തി ല​ക്ഷം നെ​യ്ദീ​പ​ങ്ങ​ൾ മി​ഴി തു​റ​ന്നു. ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൈ​ത്ത​ളി മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ നെ​യ് ദീ​പ​സ​മ​ർ​പ്പ​ണം ന​ട​ത്തി​ത്.

ക്ഷേ​ത്ര​ത്തി​ലും അ​ടു​ത്തു​ള്ള മൈ​താ​ന​ത്തി​ൽ സ​ജ്ജീ​ക​രി​ച്ച പ്ര​ത്യേ​ക ഗാ​ല​റി​യി​ലും മ​ൺ ചി​രാ​തു​ക​ളി​ലാ​ണ് ദീ​പ​ങ്ങ​ളൊ​രു​ക്കി​യ​ത്. വൈ​കു​ന്നേ​രം പു​ത്തി​ല്ലം രാ​മാ​നു​ജ​ൻ അ​ക്കി​ത്തി​രി​പ്പാ​ട് ആ​ദ്യ ദീ​പം കൊ​ളു​ത്തി. തു​ട​ർ​ന്ന് ഭ​ക്ത​ർ ശി​വ​മ​ന്ത്ര​ങ്ങ​ളു​രു​വി​ട്ട് ദീ​പ​സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കു കൊ​ണ്ടു.

111111 നെ​യ്ദീ​പ​ങ്ങ​ളാ​ണ് തെ​ളി​യി​ച്ച​ത്.​തു​ട​ർ​ന്ന് നാ​ദ ബ്ര​ഹ്മം സം​ഗീ​ത പ​രി​പാ​ടി ന​ട​ന്നു. ശ​ര​ൺ അ​പ്പു(​ഹാ​ർ​മോ​ണി​യം), വാ​ഴ​പ്പി​ള്ളി അ​ഖി​ൽ (പു​ല്ലാ​ൻ​കു​ഴ​ൽ), അ​നി​ൽ​കു​മാ​ർ (നാ​ദ​സ്വ​രം), വി​വേ​ക് രാ​ജ (വ​യ​ലി​ൻ), റോ​യ് ജോ​ർ​ജ് (കീ ​ബോ​ർ​ഡ്), രാ​ജു ജോ​ർ​ജ് (ബാ​സ് ഗി​റ്റാ​ർ), ത​നൂ​ജ്(​ഡ്രം​സ്), ഹ​രീ​ഷ് മേ​നോ​ൻ( മൃ​ദം​ഗം), അ​ർ​ജു​ൻ (ത​ബ​ല ), ശ്യാം ​കു​മാ​ർ( ഘ​ടം) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Millions of oil lamps lit up on the palm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.