കു​ണ്ട​യം ക​നാ​ൽ റോ​ഡ് മ​ന്ത്രി എം.​ബി. രാ​ജേ​ഷും

ഫി​ദ ഫാ​ത്തി​മ​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫിദയുടെ പുഞ്ചിരിയിൽ കുണ്ടയം കനാൽ റോഡ് നാടിന് സമർപ്പിച്ചു

തൃ​ത്താ​ല: തൃ​ത്താ​ല​യി​ലെ വി​ക​സ​ന ഭൂ​പ​ട​ത്തി​ൽ ഒ​രു​റോ​ഡ് കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ടു​മ്പോ​ൾ അ​ത് സാ​ധാ​ര​ണ ഉ​ദ്ഘാ​ട​ന​ങ്ങ​ളേ​ക്കാ​ൾ മ​ധു​ര​ത​ര​മാ​യി. ശാ​രീ​രി​ക പ​രി​മി​തി​ക​ളി​ല്‍ ക​ഴി​യു​ന്ന ഫി​ദ എ​ന്ന കൊ​ച്ചു​വി​ദ്യാ​ർ​ഥി​നി​ക്ക് ഏ​റെ സ​ന്തോ​ഷം ന​ല്‍കു​ന്ന ഒ​ന്ന് കൂ​ടി​യാ​ണി​ത്.

ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ഉ​ള്‍പ്പ​ടെ​യു​ള്ള കു​ണ്ട​യം ക​നാ​ൽ റോ​ഡി​ന്റെ ദ​യ​നീ​യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് മ​ന്ത്രി എം.​ബി രാ​ജേ​ഷി​ന് ഫി​ദ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഒ​രു വ​ര്‍ഷ​ത്തി​ന് ശേ​ഷം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. മ​ഴ​ക്കാ​ല​മാ​യാ​ൽ കു​ണ്ട​യം ക​നാ​ൽ പ​രി​സ​രം ച​ളി നി​റ​ഞ്ഞ് സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​താ​കു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണ് കേ​ല​ശ്ശേ​രി വീ​ട്ടി​ൽ സ​ലീ​മി​ന്‍റെ മ​ക​ൾ ഫി​ദ വ​ർ​ഷം മു​മ്പ് മ​ന്ത്രി എം.​ബി രാ​ജേ​ഷി​നെ നേ​രി​ൽ ക​ണ്ട് ക​ത്തു​ന​ൽ​കി​യ​ത്. ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന ഉ​റ​പ്പ് അ​ന്ന് മ​ന്ത്രി ന​ൽ​കി​യി​രു​ന്നു.

ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം വ​ക​യി​രു​ത്തി കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പ​ണി പൂ​ർ​ത്തി​യാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ആ ​സ്വ​പ്ന​പാ​ത നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മ്പോ​ൾ മ​ന്ത്രി​ക്ക് കൂ​ട്ടാ​യി ഫി​ദ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ നി​ര​വ​ധി റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, കു​ണ്ട​യം ക​നാ​ൽ റോ​ഡി​ന് ത​ന്റെ മ​ന​സ്സി​ൽ പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ടെ​ന്ന് മ​ന്ത്രി എം.​ബി രാ​ജേ​ഷ് പ​റ​ഞ്ഞു.

Tags:    
News Summary - Kundayam Canal Road dedicated to the nation with Fida's smile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.