Posted On
date_range Updated On
date_range എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ അഭിമാനനേട്ടവുമായി ടി.ആർ. അഭിജിത്ത്
കഞ്ചിക്കോട്: എൻജിനീയറിങ് പ്രവേശന പരിക്ഷയിൽ 960ൽ 912 മാർക്കുമായി ജില്ലക്ക് അഭിമാനനേട്ടവുമായി ടി.ആർ. അഭിജിത്ത്. കഞ്ചിക്കോട് ഐ.ടി.ഐയിലെ എൻജിനീയർ പാലക്കാട് മണലി ശിവജി നഗർ തൃക്കൂർ മഠത്തിൽ രാധാകൃഷ്ണെൻറയും വാളയാർ എസ്.ബി.ഐ ജീവനക്കാരി സന്ധ്യ കുമാരിയുടെയും മകനാണ്.
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം വിദ്യാർഥിയായ അഭിജിത്ത് എസ്.എസ്.എൽ.സിക്ക് 491 മാർക്കും പ്ലസ്ടുവിന് 499 മാർക്കും നേടി. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് എൻജിനീയറിങ് മോഹം തലക്കുപിടിച്ചത്. കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് തീരുമാനം. സഹോദരൻ അക്ഷയ് ബംഗളൂരുവിൽ എൻജിനിയറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.