ഭീ​മ​നാ​ട് ഫെ​യ്ത് ഇ​ന്ത്യ വൊ​ക്കേ​ഷ​ണ​ൽ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ

സെൻറ​ർ സ​ന്ദ​ർ​ശി​ച്ച വി.​ഡി. സ​തീ​ശ​നെ സ്വീ​ക​രി​ക്കു​ന്നു (ഫ​യ​ൽ) 

എയ്ഡഡ് വാഗ്‌ദാനം പാലിക്കുമെന്ന പ്രതീക്ഷയിൽ ഭിന്നശേഷി സ്ഥാപനങ്ങൾ

അലനല്ലൂർ: യു.ഡി.എഫിന് ഭരണം കിട്ടിയാൽ ഭിന്നശേഷി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എയ്ഡഡാക്കുമെന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഗ്‌ദാനം നിറവേറുമെന്ന വിശ്വാസത്തിലാണ് കോട്ടോപ്പാടം ഭീമനാട്ടിലെ ഫെയ്ത് ഇന്ത്യ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെൻററിലെ വിദ്യാർഥികൾ. 2025 ആഗസ്റ്റ് എട്ടിന് ഭീമനാട്ടെ സ്ഥാപനം സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ജനപ്രതിനിധികളേയും കുട്ടികളെയും, നാട്ടുകാരെയും സാക്ഷി നിർത്തി അദ്ദേഹം പ്രഖ്യാപനം നടത്തിയത്. പിന്നീട് എടത്തനാട്ടുകരയിലെ ചിരട്ടകുളം എ.ടി.സി വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെൻററും അദ്ദേഹം സന്ദർശിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങൾ 12 വർഷം മുമ്പ് എയ്ഡഡാക്കാൻ ഉമ്മൻ ചാണ്ടി മന്ത്രിസഭ എടുത്ത തീരുമാനം നടപ്പാക്കാൻ കഴിയാതെ പോയതിൽ സങ്കടമുണ്ടെന്നും ഭരണം ലഭിച്ചാൽ ഭിന്നശേഷി കുട്ടികൾക്കായി നടത്തുന്ന സ്ഥാപനങ്ങൾ എയ്ഡഡ് ആക്കുമെന്നാണ് വി.ഡി. സതീശൻ അറിയിച്ചത്. 

Tags:    
News Summary - Disability organizations hope Aided will keep its promise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.