Posted On
date_range Updated On
date_range നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
തൃത്താല: പാലക്കാട് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പചുമത്തി നാടുകടത്തി. തൃത്താല പൊലീസ് പരിധിയിലെ കപ്പൂര്‍ കാഞ്ഞിരത്താണി ഒഴുക്കന്‍ പാറയില്‍ ഫിറോസി (36)നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15
ചുമത്തി നാടുകടത്തിയത്. ആറുമാസത്തേക്കാണ് പാലക്കാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.