പത്തിരിപ്പാല: മണ്ണൂർ ചേറുമ്പാലയിൽ ഞായറാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ 26ഓളം പേർക്കെതിരെ മങ്കര പൊലീസ് കേസെടുത്തു. മണ്ണൂർ സ്വദേശികളായ പ്രവീൺ, ഷോജി, അനൂപ് പുതുപെരിയാരം, രാമദാസ് വെള്ളറോഡ്, കൃഷ്ണദാസ്, സൂരജ്, കണ്ടാലറിയാവുന്ന മറ്റു ഇരുപതോളം പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഞായറാഴ്ച രാത്രി 8.15ന് ചേറുമ്പാല ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിൽ വെച്ചായിരുന്നു സംഘർഷം.
2020ലെ ഒരു കേസിൽ ഒത്തുതീർപ്പിലെത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മണ്ണൂർ മലമ്പള്ള സ്വദേശികളായ ജയകൃഷ്ണൻ, ഷിജു, ഷാജി എന്നിവരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. മാരകായുധങ്ങളുമായി അക്രമിച്ചെന്നാണ് പരാതി. മേഖല പൊലീസ് നിരീക്ഷണത്തിലാണ്. പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.