റിയാസ് പുതുനഗരം, ബൈജു കോങ്ങാട്,
മണികണ്ഠൻ കോങ്ങാട്
Posted On
date_range Updated On
date_range ചന്ദ്രയാൻ: അഭിമാനത്തിളക്കത്തിൽ പാലക്കാട്ടുകാരും
പുതുനഗരം: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങിയപ്പോൾ അഭിമാനത്തിളക്കത്തിൽ പാലക്കാട്ടുകാരും.
തൃശൂർ അത്താണിയിലെ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് എന്ന സംസ്ഥാന പൊതുമേഖല സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റിയാസ് പുതുനഗരം, ബൈജു കുഴൽമന്ദം, മണികണ്ഠൻ കോങ്ങാട് എന്നിവരാണ് ചന്ദ്രയാന്റെ വിജയക്കുതിപ്പിൽ അഭിമാനം കൊള്ളുന്നത്. ഈ സ്ഥാപനത്തിലെ അതി സങ്കീർണമായ ഫോർജിങ്സ് ഡിപ്പാർട്ട്മെന്റിലാണ് ഐ.എസ്.ആർ.ഒക്ക് ആവശ്യമായ വിവിധ മെറ്റലുകളുടെ നിർമാണം നടക്കുന്നത്. ഈ ഫോർജിങ് ഡിപ്പാർട്ട്മെന്റിലാണ് ഇവർ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.