BOX മൂർക്കനാട് സ്കൂളിൽ 'ആനയിറങ്ങി'

കൊളത്തൂർ: ഓൺലൈനിൽ ക്ലാസിനിരുന്ന എൽ.കെ.ജിയിലെ കുരുന്നുകൾ ഞെട്ടി. ക്ലാസിൽ ടീച്ചർ എത്തിയത് ആനയുമായാണ്. ആനയെന്ന് പറഞ്ഞാൽ പോര നല്ല ലക്ഷണമൊത്ത ഒരു കൊമ്പൻ. മൂർക്കനാട് എം.ഇ.എം.യു.പി സ്കൂളിലാണ് 'ഒാഗ്​മൻെറഡ് റിയാലിറ്റി' സാേങ്കതികവിദ്യ ഉപയോഗിച്ച് ആനയെ ക്ലാസിലെത്തിച്ചത്. അധ്യാപികയുടെ അരികത്ത് ആന നിൽക്കുന്നതായാണ് കാണുന്നവർക്ക് തോന്നുക. കേരളത്തിൽ പൊതുവിദ്യാലയത്തിൽ ഒരുപക്ഷേ ആദ്യമായാവും ക്ലാസെടുക്കാൻ ഇൗ സാേങ്കതികവിദ്യ ഉപയോഗിക്കുന്നത്. പുത്തൻ ആശയത്തിന്​ പിന്നിൽ അധ്യാപികനായ ശ്യാമായിരുന്നു. സ്കൂളിൻെറ യുട്യൂബ് ചാനൽ വഴിയും വാട്‌സ്ആപ് ഗ്രൂപ്പുകൾ വഴിയുമാണ് കുട്ടികൾക്ക് ക്ലാസ് നൽകുന്നത്. klrG ഒാഗ്​മൻെറഡ് റിയാലിറ്റി എന്ന സാങ്കേതികവിദ്യയിലൂടെ മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.