പാലക്കാട്: പാലക്കാട്ട് വൻ ചന്ദനവേട്ട. തിങ്കളാഴ്ച പുലർച്ചെ ഒലവക്കോട് നടന്ന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയിൽനിന്ന് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്.
ചന്ദനം കടത്താൻ ഉപയോഗിച്ച ലോറിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അബ്ദുൽ സലാം (34), കൊണ്ടോട്ടി സ്വദേശി അനസ് (22) എന്നിവരെ അറസ്റ്റ് ചെയ്തു. വനം വകുപ്പ് വിജിലൻസ് വിഭാഗം, പാലക്കാട്, നെന്മാറ ഡിവിഷനുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർ ഇതിന് മുമ്പും ചന്ദനം കടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. മഞ്ചേരി സ്വദേശി കുട്ടിമാൻ എന്നയാളുടേതാണ് ചന്ദനമെന്ന് പിടിയിലായവർ മൊഴി നൽകി. ചന്ദനത്തിെൻറ ഉറവിടം അന്വേഷിച്ചു വരുന്നതായി വനം വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.