അ​ല​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ബ​സ് സ്റ്റാ​ൻ​ഡ്

അ​ല​ന​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ കയറി​യി​ട്ട് ഒ​മ്പ​ത് വ​ർ​ഷം

അ​ല​ന​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ല​ന​ല്ലൂ​രി​ൽ നി​ർ​മി​ച്ച സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ കേ​റി​യി​റ​ങ്ങി​യി​ട്ട് ഒ​മ്പ​ത് വ​ർ​ഷം. ആ​ർ​ക്കും യാ​തൊ​രു ഉ​പ​കാ​ര​വു​മി​ല്ലാ​തെ നോ​ക്കു​കു​ത്തി​യാ​യ സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി നി​ർ​മി​ച്ച ഫ​ർ​ണി​ച്ച​റും ശൗ​ചാ​ല​യ​ങ്ങ​ളും മ​റ്റും ന​ശി​ച്ച നി​ല​യി​ലാ​ണ്.

2010 ലാ​ണ് 40 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​മ​രം​പു​ത്തൂ​ർ ഒ​ലി​പ്പു​ഴ സം​സ്ഥാ​ന പാ​ത​ക്ക​രി​കി​ൽ സ്റ്റാ​ൻ​ഡി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി 2013 ജ​നു​വ​രി 14നാ​ണ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി നാ​ടി​നാ​യി സ​മ​ർ​പ്പി​ച്ച​ത്.

ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മൂ​ന്ന് മാ​സ​ത്തോ​ളം മാ​ത്ര​മാ​ണ് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ കേ​റി​യി​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പൊ​ലീ​സും ഇ​ട​പെ​ട്ട​ശേ​ഷം കു​റ​ച്ച് നാ​ൾ കൂ​ടി സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ കേ​റി​യി​റ​ങ്ങി. പൊ​ലീ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം വി​ട്ട​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡി​നെ​യും ഒ​ഴി​വാ​ക്കി. ഇ​പ്പോ​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും തെ​രു​വ് നാ​യ്ക്ക​ളു​ടെ​യും വി​ഹാ​ര​കേ​ന്ദ്ര​മാ​യാ​ണ് സ്റ്റാ​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Alanlur bus stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.