ക്ലാസ് മുറിയിൽ കുട്ടിയുടെ ശരീരത്തിലൂടെ പാമ്പ് ഇഴഞ്ഞു കയറി

പാലക്കാട്: നാലാം ക്ലാസ് വിദ്യാർഥിയുടെ കാലിലൂടെ പാമ്പ് ഇഴഞ്ഞു കയറി. പാലക്കാട് മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ വെച്ചാണ് നാലാം ക്ലാസ് വിദ്യാർഥിയുടെ കാലിലൂടെ പാമ്പ് കയറിയത്.

പാമ്പ് കടിച്ചുവെന്ന സംശയത്തിൽ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധമുയർന്ന​തോടെ സ്കൂൾ പരിസരം വൃത്തിയാക്കാൻ നിർദേശം നൽകി. സ്‌കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Tags:    
News Summary - A snake crawled through the child's body in the classroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.