439 പേര്‍ക്ക് കോവിഡ്, 602 പേർ‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ വ്യാഴാഴ്​ച 439 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 302 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 127 പേർ, ഒമ്പത്​ ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന്​ വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 602 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 4967 സാമ്പിളുകൾ പരിശോധന നടത്തിയതിലാണ് 439 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 8.83 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.