13കാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ

13കാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ മണ്ണാര്‍ക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തെങ്കര ആനമൂളി പാണക്കാടന്‍ വീട്ടില്‍ ഫസലാണ്​ (34) അറസ്റ്റിലായത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്താണ് അതിക്രമം നടന്നത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഇവിടെനിന്നുള്ള നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണ്ണാര്‍ക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്‌.ഐ വിജയമണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സീന, സിവില്‍ പൊലീസ് ഓഫിസര്‍ കമറുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.