Posted On
date_range Updated On
date_range 2000 രൂപക്ക് ഇന്ധനം നിറച്ചതിന് നൽകിയത് 10,000 രൂപ; ഉപഭോക്താവിനെ തിരഞ്ഞ് പമ്പുടമ
ആനക്കര: പെട്രോള് നിറച്ചശേഷം അധിക തുക നല്കിയ ഉടമയെ തേടി പമ്പുടമ. ചങ്ങരംകുളത്തെ പെട്രോൾ പമ്പിലാണ് സംഭവം. രണ്ട് മാസം മുമ്പ് പെട്രോൾ അടിക്കാനെത്തിയ ഉപഭോക്താവ് 2000 രൂപക്ക് ഇന്ധനം നിറച്ചു. എന്നാല് 10,000 രൂപയാണ് അക്കൗണ്ടിലേക്ക് കൈമാറിയത്. ഇക്കാര്യം ഉടമകള് പിന്നീടാണ് തിരിച്ചറിയുന്നത്. പണം നഷ്ടപ്പെട്ട ഉപഭോക്താവ് തുക അന്വേഷിച്ച് വരും എന്ന് കരുതി 8000 രൂപ മാറ്റിവെച്ചിരുന്നു. കമ്പനിക്ക് നേരിട്ട് ഓൺലൈൻ ട്രാൻസ്ഫർ നടത്തിയതിനാൽ ഉപഭോക്താവിന്റെ വിവരം പമ്പ് ഉടമയുടെ പക്കലില്ല. തെളിവ് സഹിതം ബന്ധപ്പെട്ടാൽ തുക തിരിച്ച് ഏൽപിക്കുമെന്ന് ഉടമ അറിയിച്ചു. ഫോൺ: 9633428081.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.