ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 436 പേര്‍

പാലക്കാട്: ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളായി എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. എട്ട് ക്യാമ്പുകളിലായി 162 കുടുംബങ്ങളിലെ 436 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വൻെറ് യു.പി സ്‌കൂള്‍, കാരാപ്പാടം എല്‍.പി സ്‌കൂള്‍, പൊറ്റശ്ശേരി ഗവ. യു.പി സ്‌കൂളുകളിലെ ക്യാമ്പില്‍ നിലവില്‍ 103 കുടുംബങ്ങളിലെ 283 പേരാണുള്ളത്. ഒറ്റപ്പാലം താലൂക്കിലെ കാരാട്ടുകുറിശ്ശി എല്‍.പി സ്‌കൂളിലും കീഴൂര്‍ യു.പി സ്‌കൂളിലുമായി 25 കുടുംബങ്ങളിലെ 79 പേരാണുള്ളത്. ആലത്തൂര്‍ താലൂക്കിലെ ഉപ്പുമണ്ണ് പാറശ്ശേരി അംഗൻവാടിയില്‍ ഒരു കുടുംബത്തിലെ രണ്ട് പേരാണുള്ളത്. അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ മുക്കാലി പ്രീമെട്രിക് ഹോസ്​റ്റലിലും അഗളി ജി.എല്‍.പി.എസിലുമായി 33 കുടുംബങ്ങളിലെ 72 പേരാണ് കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.