ആകെ 14,77,407 പേര്‍ വാക്സിന്‍ സ്വീകരിച്ചു പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 4,04,872 ആയി. 10,72,535 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. ആകെ 14,77,407 പേര്‍ വാക്സിനെടുത്തു. ഇതുവരെ 4548 ഗര്‍ഭിണികള്‍ വാക്സിൻ സ്വീകരിച്ചു. ഇതില്‍ 4517 പേര്‍ ഒന്നാം ഡോസും 31 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ 27,014 പേര്‍ രണ്ട് ഡോസും സ്വീകരിച്ചു. ആകെ 61,895 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 34,881 പേരാണ് ഒന്നാം ഡോസ് സ്വീകരിച്ചത്. 1,15,888 മുന്നണി പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 38,518 പേര്‍ രണ്ട് ഡോസുകളും 77,370 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്. പ്ലസ് വണ്‍ അപേക്ഷ: നിലവില്‍ അറിയിപ്പുകള്‍ വന്നിട്ടില്ല പാലക്കാട്: 2021-22 വര്‍ഷത്തെ പ്ലസ് വണ്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നത് സംബന്ധിച്ച് നിലവില്‍ ഒരു അറിയിപ്പും സര്‍ക്കാറില്‍നിന്ന് ലഭ്യമായിട്ടില്ലെന്ന് ജില്ല പ്രോജക്ട് മാനേജര്‍ അറിയിച്ചു. പ്ലസ് വണ്‍ അലോട്ട്‌മൻെറ് ആരംഭിക്കുമ്പോള്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പത്രമാധ്യമങ്ങളിലും അലോട്ട്‌മൻെറ് വെബ്‌സൈറ്റായ www.hscap.kerala.gov.in ലും പ്രസിദ്ധീകരിക്കും. ഇതിനുശേഷം മാത്രം വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ആവശ്യമെങ്കില്‍ അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയെന്ന് ജില്ല പ്രോജക്ട് മാനേജര്‍ അറിയിച്ചു. -------------------------- െലക്ചറര്‍ ഒഴിവ് പാലക്കാട്: ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സിയില്‍ പ്രിൻറിങ് ടെക്‌നോളജി, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിൽ െലക്ചറര്‍ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 18നകം www.iptgptc.ac.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 85474 79147.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.