ഹജ്ജ്​ നറുക്കെടുപ്പ് 28ന്​ നടന്നേക്കും

* തീയതിയിൽ തീരുമാനം ഇന്ന്​ കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി​ മുഖേന ഈ വർഷം ഹജ്ജിന്​ പോകുന്നവരെ​ കണ്ടെത്താനുള്ള നറുക്കെടുപ്പ്​ ഈ ആഴ്ച നടക്കും. ഏപ്രിൽ 28ന്​ നടത്താനാണ്​ നിലവിൽ ധാരണ​. ഇതിനുള്ള നടപടികൾ ഹജ്ജ്​ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്​. ​ തീയതിയിൽ ചൊവ്വാഴ്ച തീരുമാനമാകുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്തുനിന്ന്​ ഇത്തവണ 5,747 പേർക്കാണ്​​ അവസരം​. മറ്റ്​ സംസ്ഥാനങ്ങളിൽ ഒഴിവ്​ വരുന്ന സീറ്റുകൾ കൂടി പരിഗണിച്ചാൽ കൂടുതൽ പേർക്ക്​ അവസരം ലഭിക്കുമെന്നാണ്​ വിലയിരുത്തൽ. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 56,601 സീറ്റ് ലഭിച്ചതിൽ 55,164 സീറ്റാണ്​ വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകിയത്​. 12,806 പേരാണ്​ ഇക്കുറി സംസ്ഥാനത്ത്​ അപേക്ഷ നൽകിയത്​. എന്നാൽ, 65 വയസ്സിന്​ മുകളിലുള്ളവർക്ക്​ സൗദി അറേബ്യ അയോഗ്യത ഏർപ്പെടുത്തിയതോടെ 2,000ത്തോളം പേർക്ക്​ അവസരം നഷ്ടമായിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.