ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 273 പേർ

lead package പാലക്കാട്: ജില്ലയിൽ നിലവിൽ നാല് താലൂക്കുകളായി ഏഴു ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏഴ് ക്യാമ്പുകളിലായി 273 പേരാണുള്ളത്. മണ്ണാർക്കാട് താലൂക്കിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോൺവൻെറ് യു.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിലവിൽ 36 കുടുംബങ്ങളിലെ 103 പേരാണുള്ളത്. ഒറ്റപ്പാലം താലൂക്കിൽ കൂനത്തറ ജി.വി.എച്ച്.എസ്.എസിൽ 10 പേരും കാരാട്ട്കുറുശ്ശി എൽ.പി സ്കൂളിൽ ആറുപേരും കീഴൂർ യു.പി സ്കൂളിൽ 33 പേരും പി.ടി.എം ഹയർസെക്കൻഡറി സ്കൂളിൽ 10 പേരുമാണുള്ളത്. പാലക്കാട് താലൂക്കിൽ മലമ്പുഴ വില്ലേജിലെ ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 79 പേരാണുള്ളത്. ചിറ്റൂർ താലൂക്കിൽ അയിലൂർ പ്രീ മെട്രിക് ഹോസ്​റ്റലിൽ ആരംഭിച്ച ക്യാമ്പിൽ 32 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.