ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം മേയ് 23ന് മലപ്പുറത്ത്

മലപ്പുറം: ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ പതിനെട്ടാമത് സംസ്ഥാന സമ്മേളനം മേയ് 23ന് മലപ്പുറത്ത് നടക്കുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം സൂര്യ കണ്‍വെന്‍ഷന്‍ സെന്‍ററിലെ എം.വി. കുഞ്ഞപ്പന്‍ നഗറില്‍ രാവിലെ 10ന്​ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ്​ വി.കെ.സി. മമ്മദ് കോയ അധ്യക്ഷത വഹിക്കും. കരാറുകാരുടെ കുടുംബത്തിന്‍റെ സുരക്ഷക്കായി രൂപവത്​കരിച്ച സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈയിടെ മരണമടഞ്ഞ ഏഴ്​ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് അഞ്ച്​ ലക്ഷം വീതം 35 ലക്ഷം രൂപ ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യും. നിർമാണ വസ്തുക്കളുടെ ദിനംപ്രതിയുള്ള വിലക്കയറ്റവും സാമഗ്രികളുടെ ലഭ്യതക്കുറവും നിർമാണ മേഖലയെ സ്തംഭനാവസ്ഥയിലെത്തിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ നേതാക്കളായ പി.വി. കൃഷ്ണന്‍, കെ.ജെ. വര്‍ഗീസ്, അബ്ബാസ് കുറ്റിപ്പുളിയന്‍, എന്‍.വി. കുഞ്ഞിമുഹമ്മദ്, സ്വാഗത സംഘം ജോയന്‍റ്​ കണ്‍വീനര്‍ വി.കെ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡൻറ്​ സുരേഷ് വെള്ളില എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.