ജി.ഐ.ഒ ഹയർ മീറ്റ് 2021 സമാപിച്ചു

പാലക്കാട്: ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി പ്ലസ്‌ ടു കഴിഞ്ഞ വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ച ത്രിദിന ഓൺലൈൻ ക്യാമ്പ് 'ഹയർ മീറ്റ് 2021' സമാപിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്​ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ശബ്‌നാസ് അഷ്റഫ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകയും കൗൺസിലറുമായ എം.എസ്​. സൗമിയ, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ഷറഫിയ്യ, ഷമീമ സക്കീർ, ഫസ്ന മിയാൻ, അബ്​ദുൽ വാസിഹ് ധർമഗിരി, സ്വാലിഹ് കുന്നക്കാവ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ജി.ഐ.ഒ ജില്ല കോ ഓഡിനേറ്റർ ഫെബിന ശിഹാബുദ്ദീൻ സമാപന സെഷൻ ഉദ്ഘാടനം ചെയ്തു. ശബ്നം പി. നസീർ സ്വാഗതവും സി.എം. റഫീഅ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.