പുതിയങ്കം-കാട്ടുശ്ശേരി വേല 19ന്

ആലത്തൂർ: പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവമായ പുതിയങ്കം-കാട്ടുശ്ശേരി വേല മാർച്ച് 19ന്. പുതിയങ്കം ദേശം വേലക്ക് കൂറയിട്ടു. കാട്ടുശ്ശേരി ദേശത്തിന്‍റെ ചടങ്ങ് തിങ്കളാഴ്ചയാണ് നടക്കുക. പുതിയങ്കം വേലക്കണ്ടത്തിൽ പനയോല കൊണ്ടലങ്കരിച്ച മുള നാട്ടിയാണ് കൊടിയേറ്റം നടത്തിയത്. ഇതിന് മുന്നോടിയായി പുതുക്കുളങ്ങര ക്ഷേത്രത്തിൽനിന്ന് ദേവി വിഗ്രഹം സങ്കൽപിക്കുന്ന വാൽക്കണ്ണാടി എഴുന്നള്ളിച്ച് ദേശാതിർത്തിയിൽ എത്തിച്ചു. വേലയുടെ പങ്കാളികളായ 18 സമുദായ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് വേലക്കണ്ടത്തിലേക്കാനയിച്ചു. പൂജകൾക്കും ശേഷം ആർപ്പുവിളികളോടെയായിരുന്നു കൊടിയേറ്റം. അതോടൊപ്പം ക്ഷേത്രത്തിൽ കണ്യാറും നിറമാലയും ചന്ദനം ചാർത്തലുമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.