ഗൃഹനാഥന് നേരെ വധശ്രമം: പ്രതിക്ക് 10 വർഷം കഠിനതടവും അര ലക്ഷം പിഴയും

ഒറ്റപ്പാലം: ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക്​ 10 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. അമ്പലവട്ടം പനമണ്ണ കോന്ത്രംകുണ്ട് ചാവക്കാട്ട് പറമ്പിൽ പ്രജീഷിനാണ്(26) അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ് സെഷൻസ് ജഡ്ജ് പി. സൈതലവി ശിക്ഷ വിധിച്ചത്. പനമണ്ണ അമ്പലവട്ടം കോന്ത്രംകുണ്ട് വീട്ടിൽ കുമാരനെ ( 52 ) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. ഗുരുതര പരിക്കേൽപ്പിച്ചതിന്10 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വധശ്രമത്തിന് അഞ്ച്​ വർഷം കഠിനതടവും തടഞ്ഞുവെച്ചതിന് ഒരു മാസത്തെ വെറും തടവുമാണ് വിധിച്ചത്​. രണ്ട് കൂട്ടുപ്രതികളെ വെറുതെ വിട്ടു. 2020 മാർച്ച് 14 നാണ് സംഭവം. വീട്ടാംപാറയിലെ പമ്പ് ഹൗസിന് സമീപം പ്രതികൾ ഓടിച്ച ഇന്നോവ കാർ കുമാരൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഇടിച്ച് വീഴ്ത്തുകയും പ്രജീഷ് കുമാരന്‍റെ തലക്ക്​ കുത്തി മുറിവേൽപ്പിച്ചെന്നുമാണ് കേസ്. പ്രതിയുടെ സഹോദരൻ പ്രശാന്തിന്‍റെ മരണത്തിൽ കുമാരന്‍റെ മക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് വധശ്രമത്തിന് കാരണം. ഒറ്റപ്പാലം സബ് ഇൻസ്‌പെക്ടർ പി.സി വിജയൻ അന്വേഷണം നടത്തി സമർപ്പിച്ച കേസാണിത്. പ്രജീഷ് മറ്റൊരു വധശ്രമകേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവ് അനുഭവിച്ച്​ വരികയാണ്. അഡീഷനൽ പബ്ലിക് പോസിക്യൂട്ടർ അഡ്വ. കെ. ഹരി ഹാജരായി.  pew_otp_ 2 പ്രജീഷ് 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.