'വാച്ചറെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കണം'

പാലക്കാട്: സൈലൻറ് വാലിയിൽനിന്ന് കാണാതായ ഫോറസ്റ്റ് വാച്ചർ രാജനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കണമെന്ന് കേരള ഫോറസ്റ്റ് വാച്ചേഴ്സ് കോൺഗ്രസ് പാലക്കാട് ഡിവിഷനൽ സമ്മേളനം ആവശ്യപ്പെട്ടു. എൻ.സി.പി ജില്ല ഓഫിസിൽ ചേർന്ന സമ്മേളനം ജില്ല പ്രസിഡന്‍റ് എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. വാച്ചേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് മോഹൻ ഐസക്ക് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.എം. കബീർ, കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് ജെ. അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ആർ. സജീവ്, വാച്ചേഴ്സ് കോൺഗ്രസ് ജില്ല സെക്രട്ടറി പി. കണ്ണദാസൻ എന്നിവർ സംസാരിച്ചു ഭാരവാഹികൾ: എം.എം. കബീർ (പ്രസി.), ശ്രീജിത്ത് (വൈസ് പ്രസി.), സി. വിനോദ് (സെക്ര.), സന്ദീപ് (ജോ. സെക്ര.), മോഹൻ ദാസ് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.