പറക്കുളത്ത് പട്ടാപ്പകല്‍ മോഷണം

ആനക്കര: പറക്കുളത്ത് വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം. പറക്കുളം-ആനക്കര റോഡിലെ സ്ഥാപനത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കടയുടമ ഉച്ചഭക്ഷണത്തിനുപോയ സമയത്താണ് മോഷണം. കടയുടമ തിരിച്ചുവന്നപ്പോഴാണ് പുറത്തുവെച്ചിരുന്ന തുലാസ് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പറക്കുളത്തെ സി.സി.ടി.വി കാമറ പരിശോധിച്ചതിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കടയുടമ തൃത്താല പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.