വിരമിക്കുന്ന അംഗൻവാടി വർക്കർമാർക്ക് യാത്രയയപ്പ്​

പെരിങ്ങോട്ടുകുറുശ്ശി: വിരമിക്കുന്ന അംഗൻവാടി വർക്കർമാർക്ക് സഹപ്രവർത്തകരുടെയും ഐ.സി.ഡി.എസ് സൂപ്പർവൈസറുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പെരിങ്ങോട്ടുകുറുശ്ശി ചൂലനൂർ അംഗൻവാടിയിൽ വർക്കറായി 40 കൊല്ലം സേവനം ചെയ്ത വി. രാധാമണിക്കും ആയക്കുറുശ്ശി അംഗൻവാടിയിൽ 42 കൊല്ലം വർക്കറായി സേവനം ചെയ്ത ഭാഗ്യരാധക്കുമാണ് യാത്രയയപ്പ് നൽകിയത്. പെരിങ്ങോട്ടുകുറുശ്ശി തുവ്വക്കാട് ഐ.സി.ഡി.എസ് കാര്യാലയത്തിൽ ചേർന്ന യാത്രയയപ്പ് ചടങ്ങ് ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ആർ. സിനിമോൾ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന രാധാമണി, ഭാഗ്യരാധ എന്നിവർ സഹപ്രവർത്തകരുടെ യാത്രയയപ്പിന് നന്ദിപ്രസംഗം നടത്തി. PE- PRY - 1: പെരിങ്ങോട്ടുകുറുശ്ശിയിൽ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.