പാലക്കാട്: ഇ-പോസ് യന്ത്രത്തിൽ ക്രമീകരണം നടത്തുന്നതിലുള്ള കാലതാമസം കാരണം ഏപ്രിലിൽ റേഷൻ വിതരണം വൈകുന്നു. ജില്ലയിൽ ഏപ്രിലിലെ റേഷൻ വിഹിതം വാങ്ങാൻ കഴിയാത്ത ഗുണഭോക്താക്കൾക്ക് മേയിലെ വിഹിതത്തോടൊപ്പം റേഷൻ വാങ്ങാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇ-പോസ് യന്ത്രത്തിൽ ക്രമീകരണം നടത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഐ.ടി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെ ഈ ആഴ്ച ഏപ്രിലിലെ റേഷൻ വിതരണം ലഭിക്കാൻ സാധ്യതയില്ല. ഏപ്രിലിലെ റേഷൻ വിതരണം വാങ്ങാനെത്തുന്നവർക്ക് മേയിലെ വിഹിതം മാത്രമാണ് നൽകുന്നതെന്ന് റേഷൻ വ്യാപാരികളും പറഞ്ഞു. എഫ്.സി.ഐ പരിസരത്തെ ഒരുവിഭാഗം ലോറി ജീവനക്കാരും എൻ.എഫ്.എസ്.എ കരാറുകാരും തമ്മിൽ ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ഏപ്രിലിലെ ധാന്യവിതരണം തടസ്സപ്പെടാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.