ബാരിയർ ഉയർത്തി എം.പിയും എം.എൽ.എയും വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ രമ്യ ഹരിദാസ് എം.പി, പി.പി. സുമോദ് എം.എൽ.എ എന്നിവർ സമരക്കാരോടൊപ്പം എത്തി ബാരിയർ ഉയർത്തി തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം തുടങ്ങിയ റൂട്ടുകളിലെ ബസുകൾ കടത്തിവിടുകയായിരുന്നു. തൃശൂർ ഭാഗത്തെ ടോൾ ബൂത്തിൽ എം.പിയും പാലക്കാട് ഭാഗത്ത് എം.എൽ.എയും നിലയുറപ്പിച്ചു. പൊലീസ് ഉണ്ടായിട്ടും ടോൾ പ്ലാസ അധികൃതർ ബസുകൾ തടഞ്ഞില്ല. ടോൾ നൽകാതെ ബസുകൾ കടന്നുപോകുമെന്ന് സമരസമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അമിതമായ ടോൾ നിരക്കിൽ പ്രതിഷേധിച്ച് 28 ദിവസമായി സ്വകാര്യ ബസുടമകളും തൊഴിലാളികളും പണിമുടക്കി നിരാഹാര സമരം നടത്തുകയായിരുന്നു. ടോൾ നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് തൃശൂർ-പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ റൂട്ടുകളിലെ 150ലേറെ സ്വകാര്യ ബസുകൾ മൂന്നാഴ്ചയിലേറെയായി സർവിസ് നിർത്തിവെച്ചിട്ടും കരാർ കമ്പനിയും ദേശീയപാത അധികൃതരും നിരക്ക് കുറക്കാതെ കടുംപിടിത്തം തുടർന്നതാണ് സമരക്കാരെയും ജനപ്രതിനിധികളെയും പ്രകോപിപ്പിച്ചത്. സമരസമിതി നേതാക്കളായ വാർഡ് മെംബർ അമ്പിളി മോഹൻദാസ്, ബോബൻ ജോർജ്, ടി. ഗോപിനാഥൻ, ജോസ് കുഴുപ്പിൽ, ബിബിൻ ആലപ്പാട്ട്, വി.പി. മുത്തു, പാളയം പ്രദീപ്, പോപ്പി, കെ. അശോക് കുമാർ, സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട്, സി.കെ. അച്യുതൻ, ജോസ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. വടക്കഞ്ചേരി സി.ഐ എം. മഹേന്ദ്രസിംഹൻ, എസ്.ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.