പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം അധ്യാപകർ ബഹിഷ്കരിച്ചു

ചെർപ്പുളശ്ശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച ആരംഭിക്കേണ്ടിയിരുന്ന പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം അധ്യാപകർ ബഹിഷ്കരിച്ചതോടെ തടസ്സപ്പെട്ടു. രാവിലെ ചോദ്യപേപ്പർ അവലോകനത്തോടെയാണ് ക്യാമ്പ് തുടങ്ങിയത്. തുടർന്ന് ഡിപ്പാർട്ട്മെന്‍റ്​ നൽകുന്ന മൂല്യനിർണയസൂചികയിലെ അപാകതകൾ അധ്യാപകർ ഉന്നയിച്ചു. ഈ വിഷയത്തിൽ പരിഹാരമാകാ​ത്തതോടെയാണ്​ ക്യാമ്പ് ബഹിഷ്കരിച്ചതെന്ന്​ അധ്യാപകർ പറഞ്ഞു. തുടർന്ന് വൈകുന്നേരം നോക്കേണ്ട 15 പേപ്പറുകൾ അധ്യാപകർ ഏറ്റുവാങ്ങിയില്ല. കോവിഡ് പശ്ചാത്തലത്തിൽ പൂർണ പഠനപ്രക്രിയകൾ നടക്കാത്ത ഈ വർഷം ഡിപ്പാർട്ട്മെന്‍റ്​ നൽകിയ ഉത്തരസൂചിക വെച്ചുള്ള മൂല്യനിർണയം അശാസ്ത്രീയമാ​െണന്നാണ് അധ്യാപകരുടെ വിലയിരുത്തൽ. ഇരട്ടമൂല്യനിർണയമുള്ളതാണ് കെമിസ്ട്രി പേപ്പർ. അഞ്ച്​ അധ്യാപകരും ചീഫും അടങ്ങുന്ന 13 ബാച്ചാണ് ഇവിടെ മൂല്യനിർണയം നടത്തുന്നത്. ജില്ലയിൽ രണ്ട് ഭാഗത്താണ് കെമിസ്ടി ക്യാമ്പ് ഉള്ളത്. പാലക്കാട് മോയൻസ് സ്കൂളാണ് മറ്റൊരു ക്യാമ്പ്. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് അധ്യാപകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.