ലാബ് ഉദ്ഘാടനവും സമ്മർ ക്യാമ്പും എട്ടിന്

മണ്ണാർക്കാട്: തെങ്കര രാജാസ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്‌കൂളിൽ പുതിയ റോബോട്ടിക് സാങ്കേതിക സംവിധാനത്തിന്റെ ഉദ്ഘാടനവും സമ്മർ ക്യാമ്പും മേയ് എട്ടിന് വി.കെ. ശ്രീകണ്ഠൻ എം.പി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ എന്നിവർ ചേർന്ന് നിർവഹിക്കുമെന്ന് സ്‌കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുക്കാടിന്‍റെ മോട്ടിവേഷൻ ക്ലാസും നടക്കും. 12 മുതൽ സ്‌കൂളിൽ നീന്തൽ പരിശീലനം, കുതിര സവാരി, റോളർ സ്കേറ്റിങ്​ തുടങ്ങിയവയിൽ പരിശീലനത്തിനായി സമ്മർ ക്യാമ്പ് ആരംഭിക്കും. സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുമായി സഹകരിച്ചാണ് പരിപാടി. വാർത്തസമ്മേളനത്തിൽ സ്‌കൂൾ മാനേജർ ശ്രീദേവ് നെടുങ്ങാടി, സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു, ജി.ആർ. വിനോദിനി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.