കാർ റോഡരികിലെ കനാലിൽ വീണു

നെന്മാറ: സ്ഥിരം അപകടമേഖലയായ പോത്തുണ്ടി-നെല്ലിയാമ്പതി റോഡിൽ കാർ മറിഞ്ഞു. മൂന്നുപേർക്ക് പരിക്കേറ്റു. കഞ്ചിക്കോട് കൊയ്യാമരക്കാട് സ്വദേശികളായ കനകരാജ് (35), ശെൽവൻ (51), കാജാ മൊയ്തീൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം നെന്മാറ ഗവ. ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നെല്ലിയാമ്പതിയിൽനിന്ന്​ വരികയായിരുന്ന കാർ പോത്തുണ്ടി ചെക്ക് പോസ്റ്റ് എത്തുന്നതിന് മുമ്പുള്ള വളവിൽ നിയന്ത്രണംവിട്ട് റോഡരികിലെ സിമന്റ് തിട്ട ഇടിച്ച് തെറിപ്പിച്ച ശേഷം 50 മീറ്റർ താഴ്ചയുള്ള പോത്തുണ്ടി ഇടതുകര കനാലിലേക്ക് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന്​ കാരണമെന്ന് പറയുന്നു. വാഹനത്തിൽ ആറുപേർ ഉണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് എട്ടോടെയായിരുന്ന സംഭവം. പോത്തുണ്ടി വനം ചെക്ക്​പോസ്റ്റ് അധികൃതരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. റോഡിനുതാഴെയുള്ള മരക്കൊമ്പുകളിൽ കാർ കുരുങ്ങി നിന്നതിനാൽ വൻ അപകടം ഒഴിവായെന്ന് വനം അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.