ജില്ലയിൽ റേഷൻ വിതരണം അവതാളത്തിലായിട്ട്​ രണ്ടാഴ്​ച; ഉദ്യോഗസ്ഥർക്ക് അലംഭാവം

Lead ഈ മാസത്തെ ധാന്യങ്ങൾ പല കാർഡുടമകൾക്കും ലഭിക്കില്ല പാലക്കാട്: ഒലവക്കോട് എഫ്.സി.ഐയിൽനിന്ന്​ ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ട് രണ്ടാഴ്ചയായിട്ടും പ്രശ്​നം പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക്​ അലംഭാവം. എഫ്.സി.ഐ പരിസരത്തെ ഒരു വിഭാഗം ലോറി ജീവനക്കാരും എൻ.എഫ്.എസ്.എ കരാറുകാരും തമ്മിൽ ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ധാന്യവിതരണം തടസ്സപ്പെടാൻ കാരണം. വർഷങ്ങളായി എഫ്.സി.ഐ പരിസരത്തെ ലോറികളാണ് ധാന്യവിതരണത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ, റേഷൻ വിതരണം കുറ്റമറ്റതാക്കുന്നതിന് സർക്കാർ ഭക്ഷ്യഭദ്രത നിയമം കർശനമാക്കിയതോടെ കരാറുകാരുടെ ലോറിയിൽ മാത്രമാണ്​ ധാന്യവിതരണത്തിന് അനുമതിയുള്ളത്. ഇതോടെ എഫ്.സി.ഐ പരിസരത്തെ ലോറി ജീവനക്കാർ തൊഴിൽ നഷ്ടമാകുന്നതിനെതിരെ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ജില്ല ഭരണകൂടം, തൊഴിൽവകുപ്പ്, പോലീസ് എന്നിവർ വെവ്വേറെ ചർച്ച നടത്തിയിട്ടും പരിഹാരമായില്ല. അവശ്യ സർവിസ് ആയിട്ടും അതുമായി ബന്ധപ്പെട്ട വകു​പ്പുകൾ പ്രയോഗിക്കാനോ ഉണർന്നു പ്രവർത്തിക്കാനോ സപ്ലൈകോ-സിവിൽ സപ്ലൈ ജീവനക്കാർക്ക് കഴിഞ്ഞില്ലെന്ന് പരാതിയുണ്ട്. ഏപ്രിൽ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജില്ലയിൽ പലയിടത്തും റേഷൻ വിതരണം അവതാളത്തിലായി. ഈ മാസത്തെ വിതരണത്തിനുള്ള പി.എം.ജി.കെ.വൈയിൽ 607 ലോഡ് ഭക്ഷ്യധാന്യം എഫ്.സി.ഐയിൽ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ഈ മാസത്തെ ധാന്യങ്ങൾ പല കാർഡുടമകൾക്കും ലഭിക്കില്ല. റേഷൻ വിതരണത്തിന് പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കിയതിനാൽ കടകളിൽ രണ്ടു മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ ഉണ്ടാവണമെന്ന് നിബന്ധനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.