കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ് മെയ് ഒമ്പതിന്

കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ് മേയ് ഒമ്പതിന് പട്ടാമ്പി: കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ് മേയ് ഒമ്പതിന് രാവിലെ 11ന് നടക്കും. എൽ.ഡി.എഫിലെ ടി. ഉണ്ണികൃഷ്​ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏക ബി.ജെ.പി. അംഗത്തിന്‍റെ പിന്തുണയോടെ പാസ്സായതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ്. ഇരു വിഭാഗത്തിനും എട്ട്​ വീതം മെംബർമാരാണ് ഭരണസമിതിയിലുള്ളത്. ബി.ജെ.പിയുടെ അംഗം വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയായിരുന്നു ടി. ഉണ്ണികൃഷ്ണൻ (സി.പി.എം), പുണ്യ സതീഷ് (കോൺ) എന്നിവർ യഥാക്രമം പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തെത്തിയത്. ബി.ജെ.പി അംഗത്തിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ബി.ജെ.പി പിന്തുണയോടെ ഭരിക്കില്ലെന്ന് പ്രഖ്യാപിച്ച യു.ഡി.എഫിനെ സഹായിക്കാനുള്ള ഒത്തുകളിയാണ് അച്ചടക്ക നടപടിയെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇദ്ദേഹം യു.ഡി.എഫിന് പിന്തുണ നൽകുമെന്നാണ് കരുതപ്പെടുന്നത്. എട്ടംഗ യു.ഡി.എഫിൽ അഞ്ച്​ അംഗങ്ങൾ മുസ്​ലിം ലീഗിന്‍റേതാണ്. ലീഗ് സ്ഥാനാർഥി പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള സാധ്യതയാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.