പ്രാർത്ഥന സമ്മേളനം

പ്രാർഥന സമ്മേളനം ചെർപ്പുളശ്ശേരി: ചെമ്മൻകുഴി മർകസ് ഖുർആൻ അക്കാദമിയിൽ പ്രാർഥന സമ്മേളനവും ഇഫ്താർ സംഗമവും നടത്തി. അടുത്ത വർഷത്തേക്കുള്ള വിദ്യാർഥികൾക്കുള്ള പഠനാരംഭവും തൗബ, തഹ്‌ലീൽ, ഇസ്തിഗ്ഫാർ, പ്രാർഥന എന്നിവയും നടന്നു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. പ്രാർഥനക്ക് സൈനുദ്ദീൻ ബുഖാരി കൂരിക്കുഴി നേതൃത്വം നൽകി. അബ്ദുൽ ഖാദിർ അൽ ഹസനി, സൈദ് ഇബ്രാഹീം അൻവരി, ഹസൻ സഖാഫി പെരുമ്പാവൂർ, മൊയ്തുട്ടി ബാഖവി വടക്കേക്കാട്, ആബിദ് ബുഖാരി വിളയൂർ, അറഫ കുഞ്ഞുട്ടി ഹാജി, ചന്ദ്രത്തിൽ ഹംസ ഹാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.