ഒറ്റപ്പാലം: സി.എൻ.ജി ഇന്ധനം നിറച്ച വാഹനത്തിൽ നിന്നുമുണ്ടായ ചോർച്ച പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ശനിയാഴ്ച്ച രാത്രി 9.45 ഓടെ പാലക്കാട് -കുളപ്പുള്ളി പാതയിൽ കൂനത്തറയിലെ ആലിൻചുവട് പാതിപ്പാറ ഇറക്കത്തിലാണ് സംഭവം. വളയാറിലെ ഇന്ത്യൻ അദാനി ഗ്യാസ് ഗോഡൗണിൽ നിന്നും കൂട്ടാനാട്ടേക്ക് കൊണ്ടുപോവുകയായിരുന്ന വാഹനത്തിലാണ് ചോർച്ചയുണ്ടായത്. ഡ്രൈവർ സതീശൻ ചോർച്ച ബോധ്യപ്പെട്ടതിനെ തുടർന്ന് ആലിൻ ചുവട് പ്രദേശത്ത് വാഹനം നിർത്തിയിടുകയായിരുന്നു. ഷൊർണൂരിൽ നിന്ന് രണ്ടും പട്ടാമ്പിയിൽ നിന്ന് ഒന്നും അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി വാൽവിൻെറ ചോർച്ച അടച്ചു. പുറമേക്ക് പ്രവഹിച്ച ഗ്യാസ് നിർവീര്യമാക്കിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. ഇതേ തുടർന്ന് പാലക്കാട് - കുളപ്പുള്ളി പാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. PEW_OTP_ 1 കൂനത്തറയിലെ പാതിപ്പാറയിൽ സി.എൻ.ജി ഇന്ധനം ചോർന്നതിനെ തുടർന്ന് നടന്ന രക്ഷാ പ്രവർത്തനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.