വൈദ്യുതി ഒളിച്ചുകളിക്കുന്നതായി പരാതി

കോങ്ങാട്: കെ.എസ്.ഇ.ബിയുടെ സേവനങ്ങളിൽ പോരായ്മയെന്ന് ഡി.വൈ.എഫ്.ഐ കോങ്ങാട് പഞ്ചായത്ത് കമ്മിറ്റി. പ്രദേശത്ത് കാറ്റോ മഴയോ വരുന്നതിന് മുമ്പ് വൈദ്യുതി വിതരണം മുടങ്ങുന്നു. വൈദ്യുതി ലൈൻ പൊട്ടിവീഴുകയോ സമാനമായ സാഹചര്യങ്ങളിൽ ഫോണിലൂടെ ബന്ധപ്പെടാൻ തന്നെ പറ്റാത്ത സാഹചര്യമാണ്. മേഖലയിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കണമെന്നും സേവനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോങ്ങാട് പഞ്ചായത്ത് കമ്മിറ്റി കെ.എസ്​.ഇ.ബി എ.ഇക്ക്​ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.