ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് ആറേമുക്കാൽ ലക്ഷം രൂപ നൽകി

ഷൊർണൂർ: എസ്.എം.എ രോഗം ബാധിച്ച ഷൊർണൂർ കുളപ്പുള്ളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക്​ ഒറ്റപ്പാലം താലൂക്ക്‌ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സമാഹരിച്ച 6,75,000 രൂപ കൈമാറി. താലൂക്കിലെ ബസുകൾ ഒരു ദിവസം ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായി മാത്രം സർവിസ് നടത്തിയും മറ്റുമാണ് ഈ തുക സമാഹരിച്ചത്‌. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് ടി.കെ. ഹമീദ് തുക ചികിത്സ കമ്മിറ്റി കൺവീനർ എം.ആർ. മുരളിക്ക് കൈമാറി. നഗരസഭാംഗങ്ങളായ കെ. കൃഷ്ണകുമാർ, ടി.കെ. ബഷീർ, അസോസിയേഷൻ ഭാരവാഹികളായ പി.കെ. സിദ്ദീഖ്, കെ. റഷീദ്, സി.പി. വിനോദ്, കെ. അശ്വതി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. PEW SRR 1 : ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സമാഹരിച്ച തുക പ്രസിഡന്റ് ടി.കെ. ഹമീദ് എം.ആർ. മുരളിക്ക് കൈമാറുന്നു PEW SRR 1 ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സമാഹരിച്ച തുക കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.