ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസ്​: പ്രതി അറസ്റ്റിൽ

കോട്ടായി: ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അയിലൂർ കൽമുക്ക് സിദ്ദീഖിനെയാണ് (37) കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്​. ഇയാളുടെ ഭാര്യാമാതാവായ പുളിന്തറ സ്വദേശി ആയിഷക്കാണ്​ (48)​ വെ​ട്ടേറ്റത്​. ഞായറാഴ്ച അർധരാത്രി ഒരു മണിയോടെയാണ്​ സംഭവം. ഭാര്യ സിദ്ദീഖുമായി പിണങ്ങി മാതാവിനോടൊപ്പമായിരുന്നു താമസം. ഭാര്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ പ്രതി വഴക്കിനിടെ ഭാര്യാമാതാവിനെ കഴുത്തിൽ വെട്ടുകയായിരുന്നു. ഇത്​ തടഞ്ഞ ആയിഷയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.