ശുചിമുറി ഉദ്ഘാടനം ഇന്ന്

മാങ്കുറുശ്ശി: മാങ്കുറുശ്ശി ദേവസ്വം വിട്ടുനൽകിയ സ്ഥലത്ത് നിർമിച്ച 'ടേക്ക്​ എ ബ്രേക്ക്​' പൊതുശുചിമുറികൾ ബുധനാഴ്ച വൈകീട്ട് നാലിന് മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും. കലക്ടർ മൃൺമയി ജോഷി മുഖ്യാഥിതിയാകും. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് അധ്യക്ഷത വഹിക്കും. തുടർന്ന്​ മങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ മറിയുമ ചിൽഡ്രൻസ് ഹോമിൽ വനിതകൾക്കായുള്ള ആരംഭിച്ച ഫിറ്റ്നസ് സെന്‍റർ കലക്ടർ ഉദ്​ഘാടനം ചെയ്യും. ജില്ല മെഡിക്കൽ ഓഫിസർ റീത്ത മുഖ്യാഥിതിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.