പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ വാര്‍ഡ് 23-കോട്ടക്കുന്ന് (ജനറല്‍), പല്ലശന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-കൂടല്ലൂര്‍ (പട്ടികജാതി) എന്നീ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 17ന് രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ചെര്‍പ്പുളശ്ശേരിയില്‍ വാഴക്കുന്ന് എ.എം.എല്‍.പി സ്‌കൂളിലെ തെക്കുഭാഗത്താണ് പോളിങ് ബൂത്ത്. കൂടല്ലൂര്‍ എ.എല്‍.പി സ്‌കൂളിലെ രണ്ട് കെട്ടിടങ്ങള്‍ പല്ലശ്ശന പഞ്ചായത്തിലെ ബൂത്തുകളാകും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 20ന് പരസ്യപ്പെടുത്തും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാവുന്ന അവസാനതീയതി ഏപ്രില്‍ 27ന് വൈകീട്ട് മൂന്നുവരെയാണ്. നാമനിര്‍ദേശപത്രിക രാവിലെ 11നും ഉച്ചക്ക് മൂന്നിനും മുമ്പ് പ്രവൃത്തിദിവസങ്ങളില്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 28ന് രാവിലെ 10ന് ആരംഭിക്കും. 30ന് വൈകീട്ട് മൂന്നുവരെ പിന്‍വലിക്കാം. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) കെ. മധു, ചെര്‍പ്പുളശ്ശേരി നഗരസഭ വരണാധികാരിയായ ജില്ല ടൗണ്‍ പ്ലാനര്‍, പല്ലശ്ശന ഗ്രാമപഞ്ചായത്ത് വരണാധികാരിയായ പുതുനഗരം കൃഷി ഓഫിസര്‍, പല്ലശ്ശന ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചെര്‍പ്പുളശ്ശേരി മുനിസിപ്പല്‍ എ.ആര്‍.ഒ, ജില്ല ഇലക്ഷന്‍ അസിസ്റ്റന്റുമാരായ ഭവദാസ്, ടോംസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.