ടോൾ പ്ലാസ തകർത്ത മിനിലോറി ഡ്രൈവർ റിമാന്‍റിൽ

വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസ അടിച്ചുതകർത്ത മിനിലോറി ഡ്രൈവർ അറസ്റ്റിൽ. കുഴൽമന്ദം പെരിങ്കുന്നം തെക്കേക്കര ഇബ്രാഹിമിനെയാണ് (39) വടക്കഞ്ചേരി പൊലീസ്‌ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ആലത്തൂരിൽ നിന്ന്​ മൂവാറ്റുപുഴയിലേക്ക് പഴങ്ങളുമായി പോവുകയായിരുന്ന ലോറിക്ക്​ ടോൾ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ആക്രമിക്കുകയായിരുന്നു. ക്യാബിനിലെ ചില്ലുകൾ തകർന്നു. കമ്പ്യൂട്ടറും, ലാപ്ടോപ്പും നശിപ്പിച്ചു. ജീവനക്കാരനെ മർദിച്ചതായും പരാതിയുണ്ട്​. കരാർ കമ്പനിയുടെ പരാതിയിലാണ്​ വടക്കഞ്ചേരി പൊലീസ് കേസെടുത്തത്​. 1.15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.