തുന്നൽ പരിശീലക അറസ്റ്റിൽ

കൊല്ലങ്കോട്: ആദിവാസികൾക്കുള്ള എംബ്രോയ്ഡറി പരിശീലന നടത്തിപ്പിലെ അപാകത ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തിയ നടത്തിപ്പുകാരിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം വേട്ടക്കാരൻകാവ് സിംഫണി വില്ലയിൽ വിഷ്ണുപ്രിയ (42) ആണ് അറസ്റ്റിലായത്​. പട്ടിക വർഗ നിയമ പ്രകാരം കേസെടുത്ത പ്രതിയെ മണ്ണാർക്കാട് കോടതി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.