ഗെസ്റ്റ് അധ്യാപക നിയമനം പാലക്കാട്: തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഹിന്ദി, അറബിക് വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ള കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാർഥികള്‍ ബയോഡേറ്റ, വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. അറബിക് വിഭാഗത്തില്‍ ഏപ്രില്‍ 13ന് രാവിലെ 10നും അന്നേ ദിവസം ഉച്ചക്ക് രണ്ടിന് ഹിന്ദി വിഭാഗത്തിലും അഭിമുഖം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.