വെമ്പല്ലൂർ കുമ്മാട്ടി ഇന്ന്

കൊടുവായൂര്‍: വെമ്പല്ലൂര്‍ മരുതി ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവം ഞായറാഴ്ച ആഘോഷിക്കും. പുലർച്ച അഞ്ചിന്​ ക്ഷേത്രത്തിൽ ഗണപതി ഹോമം, ഉപദേവന്മാർക്ക്​ പൂജ, ഈടുവെടിയോടെ നട തുറക്കൽ എന്നിവ നടക്കും. ഏഴിന് ഉഷപൂജ, ഒമ്പതിന്​ നാഗദേവന്മാര്‍ക്ക്​ പൂജ എന്നിവ നടക്കും. 11ന് ആനപ്പുറത്ത്​ കുംഭം എഴുന്നള്ളത്തും ഉച്ചപൂജ, പ്രസാദ വിതരണം എന്നിവയും നടക്കും. ഉച്ചക്ക്​ മൂന്നിന്​ മൂന്ന്​ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയുടെ മൂലസ്ഥാനത്തു നിന്ന്​ ഭഗവതിയുടെ എഴുന്നള്ളത്ത് ആരംഭിച്ച് ചെരുപ്പിട്ടാം പാറയെത്തി ക്ഷേത്രത്തിലേക്ക്​ തിരിച്ചെഴുന്നള്ളും. പാണ്ടിമേളത്തോടെ ക്ഷേത്രത്തിലെത്തി രാത്രി പത്തോടെ ഉത്സവം കാവുകയറും. രാത്രി 11ന്​ വട്ടെക്കാട് ജിജുവും സംഘവും ഇരട്ടത്തായമ്പക അവതരിപ്പിക്കും. തിങ്കളാഴ്ച പുലർച്ച മൂന്നിന്​ മുല്ലക്കലില്‍നിന്ന് എഴുന്നള്ളത്ത് ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ച് വിളക്കുപൂജ, ഗണപതി പൂജ, ഉപദേവന്മാർക്ക്​ പൂജ എന്നിവ നടന്നു. pew-klgd കൊടുവായൂർ വെമ്പല്ലൂർ കുമ്മാട്ടിയുടെ ഭാഗമായി സ്ഥാപിച്ച ആനപ്പന്തലിലെ ദീപാലങ്കാരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.