ആലൂർ ചാമുണ്ഡികാവ് പൂരം

തൃത്താല: ആലൂർ ചാമുണ്ഡികാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും. ഉച്ചക്ക്​ മൂന്നിന്​ പള്ളി കുളങ്ങര അയ്യപ്പ ക്ഷേത്രത്തിൽനിന്ന്​ ദേവസ്വം പകൽപൂരം എഴുന്നള്ളിപ്പ്​ നടക്കും. പഞ്ചവാദ്യ വിദഗ്ധൻ തൃപ്പമണ്ട നടരാജ വാര്യരുടെയും കോങ്ങാട് രാധാകൃഷ്ണന്റെയും പഞ്ചവാദ്യം അരങ്ങേറും. ചാലിശ്ശേരി മണികണ്ഠന്റെ നേതൃത്വത്തിലുള്ള മേളവും ഉണ്ടാകും. സന്ധ്യക്ക് ദീപാരാധനയും തുടർന്ന് ഡബിൾ തായമ്പകയും ആയിരത്തിരി തെളിയിക്കലും പുലർച്ച താളത്തോടുകൂടിയുള്ള എഴുന്നള്ളിപ്പും മറ്റു പരിപാടികളും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.